പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ആത്മഹത്യയും കൂടിവരുന്ന സാഹചര്യത്തില്‍ അന്തര്‍ദേശീയ ബാലികാദിനം ആചരിക്കുന്നു.


തിരുവനന്തപുരം :പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ആത്മഹത്യയും കൂടിവരുന്ന സാഹചര്യത്തില്‍ അന്തര്‍ദേശീയ ബാലികാദിനം ആചരിക്കുന്നു. നാളെ മൂന്ന് മണിക്ക് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസസ്റ്റാന്റിന് മുന്‍വശത്ത് സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി ദിനാചരണം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റും കേരള സര്‍വകലാശാല സോഷേ്യാളജി വിഭാഗം എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികളും സംയുക്തമായി നടത്തുന്ന പരിപാടിയുടെ ഭാഗമായി ഫ്‌ളാഷ് മോബ്, തീം ഡാന്‍സ്, തെരുവ് പ്രശ്‌നോത്തരി, മുഖാമുഖം എന്നീ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. വൈകിട്ട് നാല് മണിക്ക് പാളയം കണ്ണിമാറ മാര്‍ക്കറ്റിന് മുന്‍വശത്തും 5.30 ന് ശംഖുംമുഖം ബീച്ചിലും പരിപാടികള്‍ നടത്തും.


Post A Comment: