ഗുജറാത്തിലെ യുവാക്കള്‍ അസംതൃപ്തരെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
അഹമ്മദാബാദ്: ഗുജറാത്തിലെ യുവാക്കള്‍ അസംതൃപ്തരെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ബി.ജെ.പി സര്‍ക്കാറിന് സാധിക്കുന്നില്ല. ഗുജറാത്തിലെ പ്രതിഷേധത്തിന്‍റെ ശബ്ദം വിലക്കു വാങ്ങാന്‍ നരേന്ദ്ര മോദിക്ക് സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. അഹമ്മദാബാദില്‍ നടന്ന പടുകൂറ്റന്‍ റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ബി.ജെ.പിക്കും മോദിക്കും എതിരെ ആഞ്ഞടിച്ചത്. യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ സര്‍ക്കാരാണെന്നാണ് ബി.െജ.പിയുടെ അവകാശവാദം. എന്നാല്‍, യുവാക്കളുടെ പ്രതിനിധികളാവാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. കര്‍ഷകരുടെ ഭൂമി വന്‍കിട വ്യവസായികള്‍ക്കായി സര്‍ക്കാര്‍ തട്ടിയെടുത്തെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയാണ് ഗുജറാത്തിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. സദാസമയവും മോദി സെല്‍ഫി എടുക്കാന്‍ സ്വിച്ച്‌ അമര്‍ത്തുന്നു. എന്നാല്‍, ചൈന രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

Post A Comment: