ജമ്മുകശ്മീര്‍ ശാന്തിയുടെയും സമാധാനത്തിന്‍റെയും പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംങ്.

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ശാന്തിയുടെയും സമാധാനത്തിന്‍റെയും പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംങ്. കശ്മീരില്‍ ഭീകരവാദികള്‍ പരാജയ സമ്മര്‍ദ്ദത്തിലാണെന്നും അവര്‍ രക്ഷപെടാനുള്ള നീക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ഗണ്ടെര്‍ബലില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ തോയ്ബ കമാന്‍ഡര്‍ അടക്കം രണ്ടു കൊടും ഭീകരരെ സൈന്യം വധിച്ചത്തിനു പിന്നാലെയാണ് മന്തിയുടെ പ്രസ്താവന. പൊലീസും സുരക്ഷാ സേനയും കശ്മീരില്‍ ചെയ്യുന്ന കാര്യങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും, കശ്മീരിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്സ് സേനയ്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഈയവസരത്തില്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post A Comment: