കലാലയങ്ങളിലെ വിദ്യാര്‍ത്ഥിസമരത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: കലാലയങ്ങളിലെ വിദ്യാര്‍ത്ഥിസമരത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കലാലയങ്ങളില്‍ രാഷ്ട്രീയം ഒരുതരത്തിലും അനുവദിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസവും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആവര്‍ത്തിച്ചിരുന്നു. പഠനവും രാഷ്ട്രീയവും ക്യാമ്പസില്‍ ഒന്നിച്ചു പോവില്ലെന്നും കോടതി അറിയിച്ചു. കോട്ടയം മാന്നാനം കെ ഇ കോളേജ് സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ ഖരാവോ ചെയ്തിട്ടും പൊലീസ് നിഷ്ക്രിയരായി എന്നു ചുണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി.

Post A Comment: