പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപെട്ട സംഭവത്തില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് തിങ്കളാഴ്ച നടക്കും. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോണിയുള്‍പ്പെടെ ഉള്ളവരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുക.


തൃശൂര്‍: പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപെട്ട സംഭവത്തില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് തിങ്കളാഴ്ച നടക്കും. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോണിയുള്‍പ്പെടെ ഉള്ളവരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുക. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ്. ഇതേസമയം കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത അങ്കമാലി സ്വദേശി സന്തോഷിനെ വിട്ടയച്ചു. കൊല്ലപ്പെട്ട രാജീവുമായി ഏതാനും നാള്‍ മുമ്പുണ്ടായ തര്‍ക്കത്തെ കുറിച്ച് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് സന്തോഷിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതിന് പുറമേ കൊല്ലപ്പെട്ട രാജീവുമായും, അറസ്റ്റിലായ പ്രതികളുമായും നേരത്തെ ബന്ധമുണ്ടായിരുന്നവരുടെ മൊഴിയും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി എസ്  ഷംസുദ്ദിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

Post A Comment: