കലാലയ രാഷ്ട്രീയം നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവ് അപമാനകരമെന്ന് എം.എ.ബേബി
കലാലയ രാഷ്ട്രീയം നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവ് അപമാനകരമെന്ന് എം.എ.ബേബി. അടിയന്തരാവസ്ഥ കാലത്ത് പോലും കലാലയ രാഷട്രീയം നിരോധിച്ച ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കൊല്ലം ടൗണ്‍ ഹാളില്‍ കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും ശില്‍പ്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവിനെക്കുറിച്ച്‌ പറഞ്ഞത് കോടതിയലക്ഷ്യമാണെങ്കില്‍ കോടതിയില്‍ വിശദീകരണം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെയാണ് കര്‍ഷകര്‍ അടക്കമുള്ളവരുടെ ജീവിതം ഇന്ന് മുന്നോട്ടുപോകുന്നത്. വിശാലമായ ജനാധിപത്യമൂല്യത്തില്‍ നിന്ന് ജയിച്ചുവന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് അത്തരം മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Post A Comment: