ജി.എസ്.ടിയിലെ അപാകതകളിലും ഡീസല്‍ വില വര്‍ദ്ധനയിലും പ്രതിഷേധിച്ച്‌ അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ് പോര്‍ട്ട് കോണ്‍ഗ്രസിന്‍റെ (എ.ഐ.എം.ടി.സി) നേതൃത്വത്തില്‍ 36 മണിക്കൂര്‍ നീളുന്ന അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് കേരളത്തെ കാര്യമായി ബാധിച്ചില്ലതിരുവനന്തപുരം: ജി.എസ്.ടിയിലെ അപാകതകളിലും ഡീസല്‍ വില വര്‍ദ്ധനയിലും പ്രതിഷേധിച്ച്‌ അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ് പോര്‍ട്ട് കോണ്‍ഗ്രസിന്‍റെ (എ.ഐ.എം.ടി.സി) നേതൃത്വത്തില്‍ 36 മണിക്കൂര്‍ നീളുന്ന അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് കേരളത്തെ കാര്യമായി ബാധിച്ചില്ല. ബസ്, ഓട്ടോ, ടാക്സികളെല്ലാം നിരത്തിലിറങ്ങി. സംസ്ഥാനാന്തര സര്‍വീസ് നടത്തുന്ന ലോറികള്‍ മാത്രമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. എ.ഐ.എം.ടി.സിക്ക് കോഴിക്കോട് മാത്രമാണ് സംസ്ഥാനത്ത് യൂണിറ്റുള്ളത്. ഇന്ന് രാവിലെ എട്ടിന് തുടങ്ങിയ പണിമുടക്ക് നാളെ രാത്രി എട്ടിനാണ് അവസാനിക്കുക. 93 ലക്ഷം ട്രക്കുകളും 50 ലക്ഷം ബസുകളും ഉള്‍പ്പെടുന്ന സംഘടനയുടെ പണിമുടക്ക് രാജ്യത്തെ പല മേഖലകളിലെയും ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.  സംസ്ഥാനത്തെ പ്രമുഖ ട്രേഡ് യൂണിനുകളും ഇന്ധന നീക്കം നടത്തുന്ന ടാങ്കര്‍ ലോറികളും പണിമുടക്കുമായി സഹകരിക്കുന്നില്ല. പണിമുടക്കിന് നേതൃത്വം നല്‍കാന്‍ സംസ്ഥാനത്ത് പ്രത്യേകിച്ച്‌ സമരസമിതിയും രൂപീകരിച്ചിട്ടില്ല. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന് കോഴിക്കോട് മാത്രമാണ് സംസ്ഥാനത്ത് യൂണിറ്റുള്ളത്.

Post A Comment: