ഡല്‍ഹി കമലാ മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ 100 കടകള്‍ കത്തി നശിച്ചുദില്ലി: ഡല്‍ഹി കമലാ മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ 100 കടകള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 30 ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമായത്. മൂന്നു സ്ഥലങ്ങളിലായാണ് തീ പടര്‍ന്നതെന്നും തണുപ്പിക്കല്‍ പ്രക്രിയ തുടരുകയാണെന്നും ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍ വീരേന്ദ്ര സിങ്ങ് അറിയിച്ചു. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Post A Comment: