ഗരത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരും, ബസ്സ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏക പക്ഷീയമായി പൊലീസ് കേസെടുത്തുവെന്ന് കാട്ടിയാണ് പണി മുടക്ക്


കുന്നംകുളം. നഗരത്തില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. കഴിഞ്ഞ ദിവസം നഗരത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരും, ബസ്സ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏക പക്ഷീയമായി പൊലീസ് കേസെടുത്തുവെന്ന് കാട്ടിയാണ് പണി മുടക്ക് നടത്തുന്നത്. രാവിലെ  തൃശൂര്‍. ഗുരുവായൂര്‍ മേഖലകളില്‍നിന്ന് കോഴിക്കോട് കുറ്റിപുറം റൂട്ടിലുള്ള ബസ്സുകള്‍ പണിമുടക്കിയിരുന്നു.
രാവിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഏക പക്ഷീയമായാണെന്ന് കാട്ടി ജീവനക്കാര്‍
തൃശൂരിലെ ചില മാധ്യമ സ്ഥാപനങ്ങളിലുമെത്തിപ്രിതഷേധമറിയിച്ചിരുന്നു.
 തുടര്‍ന്ന് മനോരമ ഉള്‍പടേയുള്ള ചാനലകള്‍ സ്വ ലേ പ്രസിദ്ധീകരിച്ച വാര്‍ത്ത സപ്രേക്ഷണം ചെയ്തിരുന്നു. ഇതിനു ശേഷമാണ് മുഴുവന്‍ ബസ്സുകളും പണിമുടക്കിയത്. 
പണിമുടക്കിനെ തുടര്‍ന്ന് വിദ്യാര്‍ഥികളുള്‍പടെയുള്ള യാത്രക്കാര്‍ നഗരത്തില്‍ കുടങ്ങി. റോഡിലെ യാത്രക്കാരുടെ തിരക്ക് മൂലം വാഹന ഗതാഗതവും തടസ്സപെട്ടിരിക്കുകയാണ്. സംഭവത്തില്‍ തങ്ങളെ ആക്രമിച്ചവര്‍ക്കെതിരെ നടപടി ആവശ്യപെട്ടാണ് പണിമുടക്ക് നടത്തുന്നത്.
ജീവനക്കാരാണ് പണിമുക്കുന്നത് എന്നിതനാല്‍ തങ്ങള്‍ക്ക് ഇതില്‍ഒന്നും പറയാനില്ലെന്നും, വിഷയത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ഉടമകള്‍ പറയുന്നു.

ഇതുവരേയും പണിമുടക്ക് സംമ്പന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.

Post A Comment: