നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷി കോടതിയില്‍ മൊഴിമാറ്റി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷി കോടതിയില്‍ മൊഴിമാറ്റി. കാവ്യയുടെ ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്. സുനില്‍ കുമാര്‍ ലക്ഷ്യയില്‍ എത്തിയത് കണ്ടിട്ടില്ലെന്നാണ് ജീവനക്കാരന്‍ കോടതിയില്‍ മൊഴി നല്‍കിയത്. ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നതിന് മുമ്പാണ് ഇയാള്‍ കോടതിയില്‍ മൊഴി മാറ്റിയത്. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. അതേസമയം, മൊഴി മാറ്റത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post A Comment: