ഇടവഴിയില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍




കോഴിക്കോട്: ഇടവഴിയില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍. കക്കോടി സ്വദേശി ജംഷീറാണ് പിടിയിലായത്. പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് നടക്കാവ് പോലീസ് സ്വമേധയ കേസെടുത്തിരുന്നു. സ്വമേധയാ കേസെടുത്ത് ഒരുദിവസത്തിനുള്ളിലാണ് പ്രതി പിടിയിലാവുന്നത്.ഐപിസി 354 വകുപ്പ് അനുസരിച്ച്‌ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസെടുത്തത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല. കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ച്‌ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത് 

Post A Comment: