കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​ കൊലപാതക കേസുകളില്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി

കൊ​ച്ചി: കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​ കൊലപാതക കേസുകളില്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ബി​ജെ​പി-​ആ​ര്‍​എ​സ്​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട ഏ​ഴു കേ​സു​ക​ളി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു സര്‍ക്കാര്‍ വിശദീകരണം. ഏ​ഴ് കേ​സു​ക​ളി​ല്‍ അ​ഞ്ചി​ലും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു​വെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.  ബി​ജെ​പി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ത​ല​ശേ​രി​യി​ലെ ഗോ​പാ​ല​ന്‍ അ​ടി​യോ​ടി സ്മാ​ര​ക ട്ര​സ്റ്റാണ് രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേ​സി​ല്‍ സ​ത്യ​സ​ന്ധവും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. പ​രാ​തി​യി​ല്‍ പ​റ​ഞ്ഞ ഏ​ഴ് കേ​സു​ക​ളി​ല്‍ അ​ഞ്ചി​ലും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു​വെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. സ​ര്‍​ക്കാ​രി​ന് വേ​ണ്ടി അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലാണ് കോടതിയില്‍ ഹാജരായത്.  സി​ബി​ഐ കൂ​ട്ടി​ല​ട​ച്ച ത​ത്ത​യാ​ണെ​ന്ന് സു​പ്രീംകോ​ട​തി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ലും ശി​ക്ഷ വാ​ങ്ങി​ച്ചു കൊ​ടു​ക്കു​ന്ന​തി​ലും കേ​ര​ള പോ​ലീ​സ് സിബിഐയേക്കാള്‍ മുന്‍പിലാണ്. കേ​സ് കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ല്‍ മ​തി​യെ​ന്നും സ​ര്‍​ക്കാ​ര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

Post A Comment: