പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫും കുടുംബവും അഴിമതി കേസില്‍ പ്രതികള്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫും കുടുംബവും അഴിമതി കേസില്‍ പ്രതികള്‍. ഷെരീഫിന്റെ കുടുംബം വിദേശത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പാനമ പേപ്പര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഷെരീഫിനേയും മകളേയും മരുമകനെയും അഴിമതി വിരുദ്ധ കോടതി പ്രതിചേര്‍ത്തു. ലണ്ടനില്‍ ഇവരുടെ പേരില്‍ ആഡംബര ഫ്ളാറ്റുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഷെരീഫ്, മകള്‍ മറിയം, ഭര്‍ത്താവ് മുഹമ്മദ് സഫ്ദര്‍ എന്നിവരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. മറിയവും സഫ്ദറും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. എന്നാല്‍ ഭാര്യയ്ക്കൊപ്പം ലണ്ടനിലായിരുന്ന ഷെരീഫ് പ്രതിനിധിയെ ആണ് അയച്ചത്. അനധികൃത സ്വത്ത് സമ്പാദനവുമായി ഷെരീഫിനെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതോടെ ജൂലായില്‍ സുപ്രീം കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു. ഷെരിഫിനും കുടുംബത്തിനുമെതിരെ ദേശീയ അക്കൗണ്ടബിലിറ്റി ബ്യുറോയുടെ സമഗ്രമായ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിരുന്നു.

Post A Comment: