പത്തുമാസത്തിനുള്ളില്‍ പ്രാദേശിക ജില്ലാതലത്തില്‍ കേരളത്തില്‍ നടക്കുന്ന നൂറാമത്തെ ഹര്‍ത്താല്‍. നിരന്തരമുള്ള ഹര്‍ത്താലിനെതിരെ ഗുരുവായൂരില്‍ വേറിട്ടൊരു സമരം.

ഗുരുവായൂര്‍: പത്തുമാസത്തിനുള്ളില്‍ പ്രാദേശിക ജില്ലാതലത്തില്‍ കേരളത്തില്‍ നടക്കുന്ന നൂറാമത്തെ ഹര്‍ത്താല്‍. നിരന്തരമുള്ള ഹര്‍ത്താലിനെതിരെ ഗുരുവായൂരില്‍ വേറിട്ടൊരു സമരം. വയലത്തൂര്‍ ഇടവക വികാരി ഫാദര്‍ ഡേവിസ് ചിറമ്മേലാണ് കൈയ്യും കാലും കണ്ണും കെട്ടിയിട്ട് കിടന്നു പ്രതിഷേധിക്കുന്നത്. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രതിഷേധ സമരം നടന്നത്. ഹര്‍ത്താലിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായ സമര രീതിയാണ് ഫാദര്‍ ചിറമ്മേലിന്റെത്.. പള്ളിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ഫാദര്‍ ചിറമ്മേല്‍ പ്രതിഷേധിച്ചത്.  ഫാദറിന്റൈ പ്രതിഷേധത്തിന്  പിന്തുണയുമായി 84 വയസ്സുള്ള വൃദ്ധ ഉള്‍പ്പെടെ നിരവധിപേര്‍ എത്തി. ഹര്‍ത്താലെന്ന വിപത്തിനെതിരെയാണ് തന്റെ സമരമെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടല്ല പ്രതിഷേധമെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു. വൃക്കദാനം ചെയ്യുകയും അവയവദാനരംഗത്ത് പുതിയ വിപ്ലവത്തിന് വഴിതെളിക്കുകയും ചെയ്ത് നേരത്തതന്നെ പ്രശസ്തനാണ് കിഡ്‌നി ഫെഡറേഷന്‍ സ്ഥാപക ചെയര്‍മാനായിരുന്ന ഫാദര്‍ ഡേവിസ് ചിറമ്മേല്‍.

Post A Comment: