രാമജന്മഭൂമി സന്ദര്‍ശിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കണെമെന്നത് തന്റെ കടമയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്


രാമജന്മഭൂമി സന്ദര്‍ശിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കണെമെന്നത് തന്റെ കടമയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിശ്വാസികള്‍ തീര്‍ച്ചയായും രാമഭൂമിയിലെത്തും. തനിക്ക് അതില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ പ്രദേശങ്ങളുടെ വികസനം നടപ്പിലാക്കുക എന്നത് തന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. രാമരാജ്യത്ത് ആര്‍ക്കും വേദനയുണ്ടാകില്ല. അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എല്ലാവര്‍ക്കും വീട് എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയുടെ പെരുമ പുന:സ്ഥാപിക്കപ്പെടുമെന്നും യോഗി അഭിപ്രായപ്പെട്ടു. 1.75 ലക്ഷം ദീപങ്ങള്‍ തെളിയിച്ചാണ് ആദിത്യനഥിന്റെ അയോധ്യയില്‍ സ്വാഗതം ചെയ്തത്.

Post A Comment: