ജമ്മു കശ്മീരില്‍ പോലീസ് വാഹനത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടുശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസ് വാഹനത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുല്‍ഗാമിലെ നന്ദ്മാര്‍ഗിലായിരുന്നു സംഭവം. പോലീസ് വാഹനത്തിന്‍റെ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. രാവിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. വസീം ഷാ, ഹഫീസ് നിസാര്‍ എന്നിവരെയാണ് സൈന്യം വധിച്ചത്.

Post A Comment: