ശതകോടീശ്വരന്മാരുടെ വളര്‍ച്ച അമേരിക്കയെ അപേക്ഷിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. പുതിയ ശതകോടീശ്വരന്മാരില്‍ 75ശതമാനവും ഇന്ത്യയിലും ചൈനയിലുമാണ്

ന്യുഡല്‍ഹി: ശതകോടീശ്വരന്മാരുടെ വളര്‍ച്ച അമേരിക്കയെ അപേക്ഷിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. പുതിയ ശതകോടീശ്വരന്മാരില്‍ 75ശതമാനവും ഇന്ത്യയിലും ചൈനയിലുമാണ്. ചൈനയില്‍ ഓരോ മൂന്നാഴ്ചയിലും ഒരു ശതകോടീശ്വരന്‍ പിറവിയെടുക്കുന്നുവെന്നാണ് കണക്ക്.
നിലവില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ അമേരിക്കയാണ് മുന്നിലെങ്കിലും ഈ നില തുടര്‍ന്നാല്‍ നാലു വര്‍ഷത്തിനുള്ളഇല്‍ ഏഷ്യ അമേരിക്കയെ മറികടന്ന് മുന്നിലെത്തും. സ്വിസ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ യു.ബി.എസും പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സും ചേര്‍ന്ന് നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍.
ഏഷ്യയില്‍ നിലവില്‍ 637 ശതകോടീശ്വരന്മാരാണുള്ളത്. ഇവരില്‍ 117 പേര്‍ പുത്തന്‍ പണക്കാരാണ്. 2015ല്‍ യു.എസില്‍ 2395 പേരും ഏഷ്യയില്‍ 1,493 പേരും യൂറോപ്പില്‍ 1,255 പേരുമാണുണ്ടായിരുന്നത്. 2016ല്‍ അമേരിക്കന്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ 10% വര്‍ധനവ് ഉണ്ടായി 2,753 ആയി ഉയര്‍ന്നു. ഏഷ്യയില്‍ അത് 32% വര്‍ധിച്ച് 1,965 ആയപ്പോള്‍ യൂറോപ്പില്‍ അഞ്ചു ശതമാനം മാത്രമാണ് വളര്‍ച്ച. 1,319 പേര്‍. അതിസമ്പന്നരുടെ സ്വത്തില്‍ 17% വര്‍ധനവുണ്ടായി.

Post A Comment: