അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ പരിഗണിച്ചാണ് ഹർത്താൽ മാറ്റിവെച്ചത്


തിരുവനന്തപുരം: ഒക്ടോബ 13ന് യുഡിഎഫ് നടത്താനിരുന്ന ഹത്താ മാറ്റിവെച്ചു. ഒക്ടോബ 16 ലേക്കാണ് ഹത്താ മാറ്റിവെച്ചത്. അണ്ട 17 ലോകകപ്പിനെ ഹത്താ സാരമായി ബാതിക്കുമെന്ന ആക്ഷേപം ഉയന്നതിനെത്തുടന്നാണ് ഹത്താ മാറ്റിവെച്ചത്. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ഒക്‌ടോബര്‍ 13 ന് രണ്ട് മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുന്നത്.വൈകുന്നേരം 5 മണിക്ക് ഗിനിയ -ജര്‍മ്മനിയേയും8 മണിക്ക് സ്‌പെയിന്‍ കൊറിയയേയും നേരിടും .
ഈ ഹര്‍ത്താല്‍ കായിക കേരളത്തന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നും ആയതിനാല്‍ കളി നടക്കുന്ന ദിവസങ്ങളില്‍ ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന് കായികമന്ത്രി എ.സി മൊയ്ദ്ദീ യു.ഡി.എഫ് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.
വിദേശ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദേശ കാണികള്‍-വിനോദ സഞ്ചാരികള്‍ എന്നിവര്‍ വളരെ ആവേശത്തോടെയാണ് ഈ മത്സരങ്ങളെ നോക്കി കാണുന്നത്. ഈ മത്സരങ്ങള്‍ കാണുവാന്‍ വിദേശികളടക്കം ആയിരക്കണക്കിന് ആളുകളാണ് 13 ന് കൊച്ചിയില്‍ എത്തി ചേരുക.

Post A Comment: