മദ്യലഹരിയില്‍ വാഹനമോടിച്ച് പോലീസുകാരനെ അപായപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റിശ്ശേരി സ്വദേശി വെണ്ടൂര്‍ വീട്ടില്‍ രമേശിനെ (43) ആണ് പോലീസ് അറസ്റ്റ് ചെയ്തത്


ആമ്പല്ലൂര്‍: മദ്യലഹരിയില്‍ വാഹനമോടിച്ച് പോലീസുകാരനെ അപായപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റിശ്ശേരി സ്വദേശി വെണ്ടൂര്‍ വീട്ടില്‍ രമേശിനെ (43) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആമ്പല്ലൂരിലെ സ്വകാര്യ ക്ലബിന് സമീപത്താണ് സംഭവം.  ക്ലബില്‍ ചീട്ടു കളി സംഘത്തെ പിടികൂടാനായി എത്തിയ പോലീസിനെ കണ്ട് വാഹനമെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന ഇയാളെ പോലീസ് ഉദ്യോഗസ്ഥനായ സജീവ് തടയുകയും ഇതിനിടെ വാഹനം മുന്നിലേക്ക് എടുത്ത് ഇയാള്‍ പോലീസുകാരനെ അപായപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പിന്നീട് പുതുക്കാട് സി.ഐ. എസ്.പി.സുധീരന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Post A Comment: