ജ്യേഷ്ഠന്‍റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു

ഇരിങ്ങാലക്കുട: ജ്യേഷ്ഠന്‍റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. കയ്പമംഗലം സ്വദേശി പള്ളിപ്പറമ്പില്‍ ഇസ്മയിലിനെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ല ജഡ്ജി ശിക്ഷിച്ചത്. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശി പള്ളിപറമ്പില്‍ വീട്ടില്‍ ഇസഹാക് അലിയുടെ ഭാര്യ ജാസ്മിനെ കുത്തിക്കൊലപ്പെടുത്തുകയും മകന്‍ അംജദ്ഖാനെ കുറ്റിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. 2014 ജൂണ്‍ 4ന് രാവിലെ ജാസ്മിന്റെ വീട്ടിലാണ് സംഭവം നടന്നത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പ്രതി ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ജാസ്മിന്റെ വയറ്റിലും നെഞ്ചിലുമാണ് കുത്തേറ്റത്. തടയാന്‍ ശ്രമിച്ച മകനും കുത്തേറ്റിരുന്നു. കൊടുങ്ങല്ലൂര്‍ സി.ഐയായിരുന്ന കെ.ജെ.പീറ്റര്‍ കേസന്വേഷണം നടത്തി. 23 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ.ജോബി ഹാജരായി.


Post A Comment: