അതിര്‍ത്തിയില്‍ പാക്ക് ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ പോര്‍ട്ടര്‍ കൊല്ലപ്പെട്ടു
കശ്മീര്‍: അതിര്‍ത്തിയില്‍ പാക്ക് ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ പോര്‍ട്ടര്‍ കൊല്ലപ്പെട്ടു, ഒരു പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. ജമ്മുകശ്മീര്‍ ബാരമുള്ളയിലെ കമാല്‍ കോട്ടയിലാണ് വെടിവയ്പ്പ് ഉണ്ടായത്. പാക്ക് സൈന്യം യാതൊരു പ്രകോപനം കൂടാതെയാണ് വെടിവയ്പ്പ് നടത്തിയതെന്ന് ഇന്ത്യന്‍ സൈന്യം ആരോപിച്ചു. ഇന്ത്യന്‍ സൈന്യം കനത്ത രീതിയില്‍ പ്രത്യാക്രമണം നടത്തിയെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു.

Post A Comment: