കെഎസ്‌ആര്‍ടിസി വേണാട് ബസുമായി മത്സരിച്ച്‌ ഓടിയ പ്രൈവറ്റ് ബസ് കയറി യുവതി മരിച്ചു

ശാസ്താംകോട്ട: കെഎസ്‌ആര്‍ടിസി വേണാട് ബസുമായി മത്സരിച്ച്‌ ഓടിയ പ്രൈവറ്റ് ബസ് കയറി യുവതി മരിച്ചു. കോവൂര്‍ വിനീത ഭവനത്തില്‍ വിനീത(33)ആണ് മരിച്ചത്. കാരാളിമുക്ക് പെട്രോള്‍ പമ്പിന് സമീപം ഉള്ള വിളവീട്ടില്‍ ജംഗ്ഷനില്‍ വെച്ച്‌ രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. പടപ്പനാലിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ് വിനീത . ജോലിക്ക് പോകുവാന്‍ ബസ് കയറാനായി രാവിലെ ജംഗ്ഷനിലേക്ക് വന്നതായിരുന്നു. സ്ഥിരം പോകുന്ന ബസ് കണ്ട് പെട്ടന്ന് റോഡ് ക്രോസ് ചെയ്തപ്പോള്‍ കെഎസ്‌ആര്‍ടിസി ബസിനെ മറികടന്ന് അമിത വേഗത്തില്‍ അടൂരില്‍ നിന്നും ചവറക്ക് വന്ന സ്വകാര്യ ബസ് കയറി ഇറങ്ങുകയായിരുന്നു. പരുക്കേറ്റ വിനീതയെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചു സൈഡ് മിറര്‍ നോക്കിയാണ് വാഹനം ഓടിച്ചതെന്ന് ബസ് യാത്രികരായ സ്ത്രീകള്‍ പറഞ്ഞു.

Post A Comment: