61-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ തുടക്കമാകും




പാലാ: 61-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ തുടക്കമാകും. ഇതിന് മുന്നോടിയായുള്ള ദീപശിഖ ഇന്ന് പാലായില്‍ പര്യടനം നടത്തുന്നുണ്ട്. 2558 വിദ്യാര്‍ത്ഥികളാണ് 95 ഇനങ്ങളുള്ള കായികോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ദൂര ജില്ലകളില്‍ നിന്നെത്തുന്ന കായിക താരങ്ങളെ സ്വീകരിക്കാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പുതിയ സ്വാഗത സംഘം ഓഫീസും തുറന്നിട്ടുണ്ട്. കൂടാതെ രജിസ്ട്രേഷന്‍, താമസം, ഭക്ഷണം എന്നിവയെല്ലാം താരങ്ങള്‍ക്കായി ഒരുക്കിക്കഴിഞ്ഞു. നാളെ രാവിലെ 7 മണിമുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.

Post A Comment: