നഗരസഭയും സ്വകാര്യ ബസ്‌ ഉടമകളും തമ്മിലുള്ള പോര് മുറുകുന്നു. നഗരസഭാ കാര്യാലയാത്തോട് ചേര്‍ന്നുള്ള വണ്‍വെ നിര്‍ത്തലാക്കാന്‍ നഗരസഭാ ഭരണ സമിതി തീരുമാനിച്ചു

കുന്നംകുളം: നഗരസഭയും സ്വകാര്യ ബസ്‌ ഉടമകളും തമ്മിലുള്ള പോര് മുറുകുന്നു. നഗരസഭാ കാര്യാലയാത്തോട് ചേര്‍ന്നുള്ള വണ്‍വെ നിര്‍ത്തലാക്കാന്‍ നഗരസഭാ ഭരണ സമിതി തീരുമാനിച്ചു. നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരങ്ങള്‍ മൂലം സ്വകാര്യ ബസുകള്‍ക്ക് നഗരം കടക്കാന്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടിവരുന്നു എന്ന പരാതി വ്യാപകമായപ്പോഴാണ് അലൈഡ്ന് മുന്പിലൂടെയുള്ള ദൂരം കൂടിയ വണ്‍വെ ഒഴിവാക്കി നഗരസഭാ കാര്യാലയത്തിനു സമീപത്തു കൂടെ നഗരസഭാ പുതിയ വണ്‍വെ അനുവദിച്ചു നല്‍കിയത്. ഈ റോഡ്‌ ആണ് ഇപ്പോള്‍ ഡിവൈഡര്‍ സ്ഥാപിച്ച് വലിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നഗരത്തില്‍ കൌണ്‍സിലര്മാരും ബസ്‌ ജീവനക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെയും തുടര്‍ന്ന് ബസ്‌ ജീവനക്കരുടെയും ഉടമസ്ഥരുടെയും ധിക്കരപരമായ മിന്നല്‍ പണിമുടക്കിലും ഭരണസമിതുക്കുള്ള അമര്‍ഷമാണ്‌ പെട്ടെന്നുള്ള നടപടിക്കുള്ള കാരണം. നിലവില്‍ നഗരത്തില്‍ 7  മിനിറ്റിലേറെ വണ്‍വെ പാലിക്കാനായി ബസുകള്‍ ചിലവഴിക്കുന്നുണ്ടെന്നും പുതിയ നടപടി അംഗീകരിക്കനാകില്ല എന്ന നിലപാടിലാണ് ബസ്‌ ഉടമകള്‍. ഇതേ തുടര്‍ന്ന് ഇവര്‍ യോഗം ചേരുകയും കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വണ്‍വെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു മുഴുവന്‍ വണ്‍വെയും ഒഴിവാക്കി യാത്ര തുടരാനാണ് ഇവരുടെ തീരുമാനം. ഇതിനനുകൂലമായി ഹൈകോടതി വിധിയുണ്ടെന്നും അവകാശപ്പെടുന്നു. നഗരസഭ കടുത്ത നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെ ഏറ്റുമുട്ടല്‍ രൂക്ഷമാകുമെന്ന് ഉറപ്പാണ്‌.

Post A Comment: