സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് എച്ച്‌ തെയ്ലര്‍ക്ക്.

സ്റ്റോക്ക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് എച്ച്‌ തെയ്ലര്‍ക്ക്. ബിഹേവിയറല്‍ ഇക്കണോമിക്സില്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്കാരം. യൂണിവേഴ്സിറ്റി ഓഫ് ബൂത്ത് സ്കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറാണ് 72കാരനായ തെയ്ലര്‍. മെന്‍റല്‍ അക്കൗണ്ടിംഗ് എന്ന തീയറി വികസിപ്പിച്ചെടുത്ത തെയ്ലര്‍, മനുഷ്യര്‍ എങ്ങനെയാണ് സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ലളിതമായി വിശദീകരിക്കുന്നു. വ്യക്തികളുടെ തീരുമാനങ്ങളെ കുറിച്ചുള്ള സാമ്പത്തികവും മനശാസ്ത്രപരവുമായ വിശകലനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

Post A Comment: