22 കാരിയുടെ അണ്ഡാശയത്തില്‍ നിന്നും പുറത്തെടുത്തത് മൂന്ന് കിലോയോളം വലിപ്പമുള്ള മുഴകള്‍

ദില്ലി: 22 കാരിയുടെ അണ്ഡാശയത്തില്‍ നിന്നും പുറത്തെടുത്തത് മൂന്ന് കിലോയോളം വലിപ്പമുള്ള മുഴകള്‍. ഉത്തര്‍പ്രദേശിലെ ഹപൂറിലെ സരസ്വതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നുമാണ് ഇത്തരത്തില്‍ 28 സെന്റിമീറ്ററോളം വലിപ്പമുള്ള മുഴകള്‍ നീക്കം ചെയ്തത്. ചില ഡോക്ടര്‍മാരെ കണ്ട് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഒക്ടോബര്‍ ആദ്യവാരത്തോടെ യുവതി സിംസ് ആശുപത്രിയെ സമീപിച്ചത്. യുവതിയുടെ അണ്ഡാശയത്തില്‍ ഇത്രയും വലിയ മുഴ വരാന്‍ കാരണം സ്വകാര്യ ക്ലിനിക്കുകളിലെ തെറ്റായ ചികിത്സയായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. രജ്നി ഗോയല്‍ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും, ഇനി യുവതിക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. യുവതിക്ക് ഇതുവരെ ബോധം വീണ്ടെടുത്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുഴയുടെ വലിപ്പം കാരണമാണിതെന്ന് ശസ്ത്രക്രിയ സംഘത്തിനൊപ്പമുണ്ടായിരുന്ന ഡോ. രജ്നി ഗോയല്‍ പറഞ്ഞു.

Post A Comment: