ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവ് അപകടത്തില്‍പ്പെട്ടുകോഴിക്കോട്: ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവ് അപകടത്തില്‍പ്പെട്ടു. കയത്തിന് മുകളിലുള്ള ഭാഗത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. മഞ്ചേരി സ്വദേശി ആദില്‍ (24) ആണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനൊപ്പം അരിപ്പാറയില്‍ എത്തിയതാണ് ആദില്‍. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മുക്കം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Post A Comment: