ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാമത് കോണ്‍ഗ്രസിന് ബെയ്ജിങ്ങില്‍ ഇന്ന് തുടക്കം.


ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാമത് കോണ്‍ഗ്രസിന് ബെയ്ജിങ്ങില്‍ ഇന്ന് തുടക്കം. സാധാരണയായി അഞ്ചു വര്‍ഷം കൂടുമ്പോഴാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരാറുള്ളത്. ഇതില്‍ നിന്നും പോളിറ്റ് ബ്യൂറോയിലേക്കും സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുമുള്ള അംഗങ്ങളെ തിരഞ്ഞെടുക്കും. നിലവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി ജിന്‍പിന്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാലങ്ങള്‍ക്ക് ശേഷം വീണ്ടും ചെയര്‍മാന്‍ പദവി പുനസ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്. ചൈനയുടെ രാഷ്ട്രീയാചാര്യന്‍ മാവോ സേതൂങ്ങ് അടക്കം മൂന്ന് പേര്‍ മാത്രമാണ് ചെയര്‍മാന്‍. ഷി തന്നെയാകും വീണ്ടും ചെയര്‍മാന്‍ ആകുക.

സ്വന്തം സിദ്ധാന്തം അവതരിപ്പിച്ച്‌ ഉള്‍പ്പെടത്തുന്നതിനുള്ള ഭേദഗതിക്ക് ഈയിടെ കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. ഇതോടെ തുടര്‍ച്ചയായി രണ്ട് തവണമാത്രമെ പ്രസിഡന്റ് പദവിയില്‍ തുടരാനാകൂ എന്ന ഭരണഘടനാ വ്യവസ്ഥ മറികടക്കുവാന്‍ ഷീയ്ക്ക് സാധിക്കും.

Post A Comment: