വ്യാപാരിയെ ആക്രമിച്ചു ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

കുന്നംകുളം: വ്യാപാരിയെ ആക്രമിച്ചു ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കാട്ടകാമ്പാല്‍  സര്‍വീസ് സഹകരണ സംഘത്തിന്റെ പെങ്ങാമുക്ക് ശാഖയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ നിന്നാണ് പോലീസിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അക്രമി ഓടിച്ചിരുന്നതിനു സമാനമായ ബൈക്കില്‍ രണ്ടു പേര്‍ യാത്ര ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. കഴിഞ്ഞ ദിവസം കിഴൂര്‍ വൈശ്ശേരിയിലുള്ള ജി.വി പ്ലാസ്റ്റിക്‌ കട ഉടമ കുന്നംകുളം സൗത്ത് ബസാര്‍  പുലിക്കോട്ടില്‍ ജെറിനെ ആക്രമിച്ചാണ്  6.5 ലക്ഷം രൂപ കവര്‍ന്നത്. ചൊവ്വാഴ്ച്ച രാത്രി 11.30 യോട് കൂടി സ്ഥാപനം പൂട്ടി വീട്ടിലേക്ക് പോകും വഴി വൈശേരിയിലുള്ള കുരിശുപള്ളിയില്‍  പ്രാര്‍ഥിക്കാന്‍ ഇറങ്ങിയ സമയത്താണ് അക്രമം നടന്നത്.  ബൈക്കിലെത്തിയ അക്രമി ജെറിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ആക്രമണം നടത്തി കടന്നുകളയുകയു മാരുന്നു. ജെറി കാറിലേക്ക് തിരിച്ചെത്തിയപ്പോളാണ്‌ കാറില്‍ സൂക്ഷിച്ച പണമടങ്ങിയ ബാഗ് നഷ്ട്ടപ്പെട്ടതായി മനസിലാക്കിയത് . പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി കുന്നംകുളം സി ഐ അറിയിച്ചു.

Post A Comment: