നോക്കുകൂലി ആവശ്യപ്പെടുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി.
കൊച്ചി: നോക്കുകൂലി ആവശ്യപ്പെടുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി. വെറുതെ ചുമട്ട് തൊഴിലാളികള്‍ക്ക് കൂലി നല്‍കേണ്ട അവസ്ഥയാണ് നിലവില്‍. ചുമട്ടുതൊഴിലാളികള്‍ക്ക് കൂലി ബാങ്ക് വഴിയാക്കണം. പതിറ്റാണ്ടുകളായി ഇതിനെതിരെ കോടതികള്‍ ശബ്ദമുയര്‍ത്തിയിട്ടും നോക്കുകൂലി തുടരുന്നു. നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പൊലീസ് വേഗം നടപടിയെടുക്കണം. ഇല്ലെങ്കില്‍ പരാതിക്കാരന് പൊലീസിനെതിരെ കോടതിയെ സമീപിക്കാം. ഇത്തരം കേസുകള്‍ ഹൈക്കോടതി നേരിട്ട് പരിഗണിക്കും. ഷാഹുല്‍ ഹമീദെന്ന തടിമില്ലുടമ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

Post A Comment: