വിദ്യാര്‍ത്ഥിനികള്ക്കെതിരായ പ്രതികാര നടപടികള്‍ തുടര്‍ക്കഥയാകുന്നു. വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ അറസ്റ്റില്‍.


കുന്നംകുളം: വിദ്യാര്‍ത്ഥിനികള്ക്കെതിരായ പ്രതികാര നടപടികള്‍ തുടര്‍ക്കഥയാകുന്നു. വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ അറസ്റ്റില്‍. പെരുമ്പിലാവ് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയോടു അപമാര്യാധയായി പെരുമാറിയ തൃശൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന താമരൈ ബസിലെ കണ്ടക്ടര്‍ കോഴിക്കോട് മുതുകാട് മടത്തൂര്‍വിളയില്‍ റിനു ( 37) നെയാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കുന്നംകുളം പോലീസ് അറെസ്റ്റ്ചെയ്തത്. കോളേജിനു മുന്നില്‍ നിന്നും ബസ്സില്‍ കയറിയ വിദ്യാര്‍ഥിനിയോട് വളരെ മോശം പരാമര്‍ശം നടത്തുകയും നഗരത്തില്‍ എത്തുന്നതുവരെ ഇയാള്‍ ഇത് തുടരുകയും ചെയ്തു. നഗരത്തില്‍ എത്തിയ കുട്ടി അമ്മയെ വിളിച്ചു വരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട് കുന്നംകുളം നഗരത്തില്‍ കൌണ്‍സിലര്‍മാറും സ്വകാര്യ ബസ്ജീവനക്കാരും തമ്മില്‍ സംഘര്‍ഷം നടന്നതിനു ശേഷം വിദ്യാര്‍ത്ഥിനികള്ക്കെതിരെ ബസ്ജീവനക്കാര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് പതിവാകുകയാണ്.


Post A Comment: