ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എളനാട് നാന്പ്രത്തൊടി കുന്നുപുറം വെട്ടുകാട്ടില്‍ മുസ്തഫ(42)യെയാണ് അറസ്റ്റ് ചെയ്തത്.
പഴയന്നൂര്‍: ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ 42 കാരനെ പോലീസ് അറസ്റ്റ്  ചെയ്തു. എളനാട് നാന്പ്രത്തൊടി കുന്നുപുറം വെട്ടുകാട്ടില്‍ മുസ്തഫ(42)യെയാണ് അറസ്റ്റ് ചെയ്തത്. എളനാട് രാമന്‍ചെട്ടി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. അയല്‍വാസി കണ്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പഴയന്നൂര്‍ എസ്.ഐ പി.കെ.ദാസും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post A Comment: