പാലു കുടിക്കാത്തതിനു പിതാവ് വെസ്ലി മാത്യൂസ് പുലര്‍ച്ചെ മൂന്നിനു വീടിനു പു റത്ത് നിര്‍ത്തി ശിക്ഷിച്ച കുഞ്ഞ് 15 മിനിറ്റിനകം അപ്രത്യക്ഷയാകുകയായിരുന്നു
മലയാളി ദമ്പതികളുടെ മൂന്നു വയസുള്ള വളര്‍ത്തു മകള്‍ക്കു വേണ്ടി പോലീസ് ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ആരംഭിച്ചു. ഷെറിനെ ജീവനോടെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കഴിയുന്നതും വേഗം കുട്ടിയെ കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും പോലീസ് പറയുന്നു. കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന്റെ റിച്ചര്‍ഡ്‌സണിലെ വീടിനു മൂന്നു കിലോമീറ്റര്‍ അകലെ റിച്ച്‌ലാന്‍ഡ് കോളജിനു സമീപത്തെ വെളിമ്പ്രദേശത്തും ഊര്‍ജിതമായ തെരച്ചിലാണ് നടക്കുന്നത്. 14ന് പുലര്‍ച്ചെയാണ് യുഎസിലെ ടെക്സസില്‍ കുഞ്ഞിനെ കാണാതായത്. പാലു കുടിക്കാത്തതിനു പിതാവ് വെസ്ലി മാത്യൂസ് പുലര്‍ച്ചെ മൂന്നിനു വീടിനു പു റത്ത് നിര്‍ത്തി ശിക്ഷിച്ച കുഞ്ഞ് 15 മിനിറ്റിനകം അപ്രത്യക്ഷയാകുകയായിരുന്നു. എറണാകുളം സ്വദേശിയായ വെസ്ലിയും ഭാര്യ സിനിയും കേരളത്തില്‍നിന്ന് ദത്തെടുത്ത ഷെറിന്‍ പോഷകാഹാരക്കുറവ് നേരിട്ടിരുന്നു. കുട്ടിയെ അപകടകരമായ നിലയില്‍ ഉപേക്ഷിച്ചതിനു പോലീസ് അറസ്റ്റ് ചെയ്ത വെസ്ലി രണ്ടര ലക്ഷം ഡോളറിന്‍റെ ജാമ്യത്തിലാണു പുറത്തിറങ്ങിയത്. ഷെറിനെ കാണാതായ ദിവസം പുലര്‍ച്ചെ ആരോ വീട്ടില്‍ നിന്നു വാഹനത്തില്‍ പുറത്തുപോയിരുന്നുവെന്നതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.  


Post A Comment: