വാഷിംഗ്ടണ്‍: ഉത്തരകൊറിയയേക്കാള്‍ കൂടുതല്‍ അപകടകാരി പാകിസ്ഥാനാണെന്ന് മുന്‍ അമേരിക്കന്‍ സെനറ്റര്‍. മുന്‍ യു.എസ് സെനറ്റര്‍ ലാറി പ്രെസ്ലറാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാന്റെ കെെവശമുള്ള അണുവായുധങ്ങള്‍ സുരക്ഷിതമല്ലെന്നും അത് തീവ്രവാദികളാല്‍ മോഷ്ടിക്കാനോ സെെനിക ഉദ്യോഗസ്ഥരാല്‍ വില്‍ക്കപ്പെടാനോ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുധനിയന്ത്രണവുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട സബ്കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ലാറി. പാകിസ്ഥാന്റെ കെെവശമുള്ള അണുവായുധം അമേരിക്കയ്ക്ക് നേരെ പ്രയോഗിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാന്റെ കെെവശമുള്ള ആയുധങ്ങള്‍ അമേരിക്കയില്‍ വളരെ എളുപ്പത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുധങ്ങളിലെ നിയന്ത്രണം ഒരാളില്‍ നിക്ഷിപ്തമല്ലാത്തിനാല്‍ അമേരിക്കയ്ക്ക് ഉത്തരകൊറിയയേക്കാള്‍ അപകടകാരി പാകിസ്ഥാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Post A Comment: