ശക്തന്‍ സ്റ്റാന്റില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു.


തൃശൂര്‍: ശക്തന്‍ സ്റ്റാന്റില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി അരിമ്പൂര്‍ എറവ് കുന്നംപുറം വീട്ടില്‍ 20 വയസുള്ള ജോസ് ബിനോ ആണ് മരിച്ചത്. പരിക്കേറ്റ ഉടനെ ഇതുവഴി വന്ന തമിഴ്‌നാട് സ്വദേശിയായ ഡോക്ടര്‍ തന്റെ കാറില്‍ ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശൂര്‍ -ചാവക്കാട് റൂട്ടിലോടുന്ന ശ്രീകൃഷ്ണ ബസാണ് ശക്തന്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സീബ്രാലൈനിലൂടെ കടന്നു പോകുകയായിരുനിന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചു വീഴ്ത്തിയത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. നിയന്ത്രണം വിട്ട ബസ് തെറ്റായ ദിശയിലൂടെ കയറി ജോസ് ബിനോയെ ഇടിച്ച ശേഷം ഒരു ബൈക്ക് യാത്രികനേയും ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് ഒരു കാറിലും ബസിടിച്ചു. ബൈക്ക് ടയറില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ബസ് നിന്നത്. ബൈക്ക് യാത്രികന്‍ ഊരകം കിഴക്കേപുരയ്ക്കല്‍ രാധാകൃഷ്ണനും കാറിലുണ്ടായിരുന്നവര്‍ക്കും നിസാര പരിക്കേറ്റു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

Post A Comment: