കുറുവ അവേര കോളനിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം.കണ്ണൂര്‍: കുറുവ അവേര കോളനിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകനായ ഹരീഷ് ബാബുവിന്‍റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്‍റെ രണ്ട് ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കോളനിയിലെ മറ്റൊരു വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിന്‍റെ സീറ്റ് കുത്തിക്കീറിയ നിലയിലാണുള്ളത്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. കണ്ണൂര്‍ സിറ്റി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബിജെപി ജില്ലാ നേതാക്കളും സ്ഥലം സന്ദര്‍ശിച്ചു. ഇന്നു വൈകുന്നേരം പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Post A Comment: