പരിയാരത്ത് കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്‍റെ വീട്ടില്‍ അഡ്വ. സി പി ഉദയഭാനു എത്തിയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ആരോപണവിധേയനായ പ്രമുഖ അഭിഭാഷകന്‍ സി പി ഉദയഭാനു രാജീവിന്‍റെ വീട്ടില്‍ എത്തിയതിന്റെ തെളിവാണ് സി സി ടി വി ദ്യശങ്ങളിലൂടെ പുറത്തായിരിക്കുന്നത്.

ചാലക്കുടി: പരിയാരത്ത് കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്‍റെ വീട്ടില്‍ അഡ്വ. സി പി ഉദയഭാനു എത്തിയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ആരോപണവിധേയനായ പ്രമുഖ അഭിഭാഷകന്‍ സി പി ഉദയഭാനു രാജീവിന്‍റെ വീട്ടില്‍ എത്തിയതിന്റെ തെളിവാണ് സി സി ടി വി ദ്യശങ്ങളിലൂടെ പുറത്തായിരിക്കുന്നത്. രാജീവിന്റെ വീട്ടില്‍ എത്തിയ അഭിഭാഷകന്‍ കുറേനേരം ഇരുന്ന് വിവിധ രേഖകള്‍ പരിശോധിക്കുന്നതും, സംസാരിക്കുന്നതുമായ ദൃശ്യമാണ് പുറത്ത് വന്നത്. കൊല്ലപ്പെട്ട രാജീവുമായി തനിക്ക് അടുത്ത ബന്ധമില്ലെന്നും തന്റെ കക്ഷി മാത്രമായിരുന്നുവെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയതിന്റ പിന്നാലെയാണ് സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. രാജീവിന്റെ വീട്ടില്‍ നിന്നു ലഭിച്ച സി.സി.ടി.വി ദ്യശ്യങ്ങള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. രാജീവ് വധക്കേസില്‍ ആരോപണവിധേയനായ അഡ്വ. സി പി ഉദയഭാനുവിനെ ഈ മാസം 16 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പുറമേ അഭിഭാഷകനെതിരെ നടപടിക്ക് മുതിരും മുമ്പ് കേസുമായി ബന്ധപ്പെട്ട് വസ്തുതകള്‍ പോലീസ് മുദ്രവെച്ച കവറില്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം അഭിഭാഷകന്‍റെ പങ്കിനെ കുറിച്ച് പ്രത്യേക സംഘം അന്വേഷിച്ചു വരികയാണ്. വ്യക്തമായ തെളിവുകള്‍ തേടിയുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. അഭിഭാഷകന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 16 ന് പരിഗണിക്കും.


Post A Comment: