സോളര്‍ കേസ് ഒറ്റക്കെട്ടായി നേരിടാന്‍ യുഡിഎഫ് തീരുമാനമായി


കോട്ടയം: സോളര്‍ കേസ് ഒറ്റക്കെട്ടായി നേരിടാന്‍ യുഡിഎഫ് തീരുമാനമായി. കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിശദീകരണ യോഗം കോട്ടയത്ത് സങ്കടിപ്പിച്ചു. ഭരണപരാജയം മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ പ്രതിപക്ഷത്തിന് നേരെ പുതിയ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്‍റെ ഭരണപരാജയം മറയ്ക്കാനാണ് സോളര്‍ കേസിലെ ഈ നടപടി. ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും വേണ്ടി ഒറ്റക്കെട്ടായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. .മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച ആര്‍ക്കെതിരെയും സോളര്‍ കമ്മീഷന് മുന്നില്‍ തെളിവുകള്‍ കിട്ടിയിട്ടില്ല. പിന്നെ എങ്ങനെയാണ് നിഗമനത്തിലെത്തിയതെന്നറിയാനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതെന്ന് ഉമ്മന്‍ ചാണ്ടിയും യോഗത്തില്‍ പറയുകയുണ്ടായി. യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Post A Comment: