മദ്യപിച്ച് വാഹനമോടിച്ച 40 ഡ്രൈവര്‍മാരെ പിടികൂടി.

സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് മിന്നല്‍ പരിശോധന. മദ്യപിച്ച്‌ വാഹനം ഓടിച്ച 40 സ്കൂള്‍ ബസ് ഡ്രൈവര്‍മാരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. കൊച്ചിയില്‍ മാത്രം സ്കൂള്‍ കുട്ടികളെയുമായി അമിതവേഗതയില്‍ ഓടിച്ച 98 വാഹനങ്ങള്‍ പിടികൂടി. ആലുവ നഗരത്തില്‍ നടന്ന പരിശോധനയില്‍ മദ്യപിച്ച്‌ വാഹനമോടിച്ച രണ്ട് ഡ്രൈവര്‍മാര്‍ കുടുങ്ങി. ആലുവ പമ്പ് കവലയിലെ സ്വകാര്യ സ്കൂളിലെ ബസിന്‍റെ ഡ്രൈവര്‍ രാജേഷ്, പറവൂര്‍ കവല ഭാഗത്തെ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ രാജന്‍ എന്നിവരെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ എം.എസ്.ഫൈസല്‍ അറസ്റ്റ് ചെയ്തത്. റൂറല്‍ എസ്.പി എ.വി.ജോര്‍ജ്ജിന്‍റെ നേതൃത്വത്തില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും സ്കൂള്‍ പരിസരങ്ങളിലും നടന്ന പരിശോധനയില്‍ പ്രിന്‍സിപ്പല്‍ എസ്.ഐക്ക് പുറമെ ട്രാഫിക് എസ്.ഐ മുഹമ്മദ് ബഷീറും പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ ഏഴുമണി മുതല്‍ ഒമ്പതുവരെ നടന്ന പരിശോധനയില്‍ 182 വാഹനങ്ങളാണ് പരിശോധിച്ചത്. അറസ്റ്റിലായവരുടെ ലൈസന്‍സുകള്‍ സസ്പ​െന്‍റ് ചെയ്യാന്‍ ആര്‍.ടി.ഓക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ പറഞ്ഞു.

Post A Comment: