ശശിധരന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. കല്ലേറില്‍ പരിക്കേറ്റ യാത്രക്കാരന്റെ മൊഴി പ്രകാരം വധശ്രമത്തിനാണ് കുമ്പള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്


കുമ്പളഓടിക്കൊണ്ടിരുന്ന കെ എസ് ആര്ടി സി ബസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്ന്ന് കൈ ഞരമ്പ് മുറിഞ്ഞ ഡ്രൈവറുടെ നില ഗുരുതരമായി തുടരുന്നു. കാസര്കോട് കെ എസ് ആര്ടി സി ഡിപ്പോയിലെ ഡ്രൈവര്കോഴിക്കോട് സ്വദേശി . ശശിധര(45) നാണ് കൈ ഞരമ്പ് മുറിഞ്ഞ് ഗുരുതരാവസ്ഥയില്മംഗളൂരു ഇന്ത്യാന ആശുപത്രിയില്ചികിത്സയില്കഴിയുന്നത്. ഞരമ്പ് മുറിഞ്ഞതിനാല്രക്തം വാര്ന്നു പോയതാണ് നില ഗുരുതരമാകാന്കാരണം. ഇതുമൂലം ശശിധരന്റെ മൊഴി രേഖപ്പെടുത്താന്പോലീസിന് സാധിച്ചില്ല.

ശശിധരന്ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്കഴിയുകയാണ്. കല്ലേറില്പരിക്കേറ്റ യാത്രക്കാരന്റെ മൊഴി പ്രകാരം വധശ്രമത്തിനാണ് കുമ്പള പോലീസ് കേസ് രജിസ്റ്റര്ചെയ്തത്. കേസിലെ പ്രതിയായ കുമ്പള മാവിനക്കട്ടയിലെ അബ്ദുല്സലാമിനെ (39) പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി 9.45 മണിയോടെ പെര്വാഡ് ദേവി നഗറില്വെച്ചാണ് കെ എസ് ആര്ടി സി ബസിനു നേരെ കല്ലേറുണ്ടായത്.

ബൈക്കിലെത്തിയ സലാം ഉരുളന്കല്ലുകളെടുത്ത് ബസിനു നേരെ തുരുതുരാ എറിയുകയായിരുന്നു. ബസിന്റെ മുന്വശത്തെ ചില്ല് തുളച്ച് കരിങ്കല്ല് ശശിധരന്റെ കൈയ്യില്പതിക്കുകയായിരുന്നു. ഇതോടെയാണ് കൈഞരമ്പ് മുറിഞ്ഞുപോയത്. ഇതേ ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും കല്ലേറില്പരിക്കേല്ക്കുകയായിരുന്നു. അതേസമയം കല്ലെറിയാനുള്ള കാരണം സലാം വെളിപ്പെടുത്തിയപ്പോള്പോലീസ് അമ്പരന്നു. ഒരു രസത്തിനു വേണ്ടിയാണ് കല്ലെറിഞ്ഞതെന്നും വാഹനങ്ങള്കാണുമ്പോള്എറിയാന്തോന്നാറുണ്ടെന്നുമാണ് സലാം മൊഴി നല്കിയത്.


Post A Comment: