മ്യാന്മറില്‍ നിന്ന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നാല് പേര്‍ മരിച്ചു.


ധാക്ക: മ്യാന്മറില്‍ നിന്ന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ കോക്സ് ബാസാര്‍ ജില്ലയിലെ ഇനാണി ബീച്ചിന് സമീപമാണ് അപകടം നടന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങിയ ബോട്ടില്‍ 45 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.
നിലവില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും, എന്നാല്‍ കൂടുതല്‍ ആളുകള്‍ കാണാതെയായിട്ടുണ്ടോയെന്ന് വ്യക്തമല്ലായെന്നും ബംഗ്ലാദേശ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇരുപത്തിമൂന്നോളം അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തിയെന്നും, ഇവര്‍ക്കെല്ലാം വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തതായി പ്രാദേശിക സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്റായ മുഹമ്മദ് മിക്കാറസമാന്‍ പറഞ്ഞു.
മ്യാന്‍മറിലെ വംശീയഹത്യ ഭയന്ന് ഏകദേശം 600,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇത്തരത്തില്‍ മ്യാന്മറില്‍ നിന്ന് ബോട്ട് മാര്‍ഗം രക്ഷപെടാന്‍ ശ്രമിച്ചവരില്‍, പല അപകടങ്ങളിലായി 190 അഭയാര്‍ത്ഥികള്‍ മരണപ്പെട്ടിട്ടുണ്ട്.

Post A Comment: