കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ മാതാവ്​ ബിന്ദു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.തിരുവനന്തപുരം: കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ മാതാവ്​ ബിന്ദു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മതംമാറിയ ശേഷം നിമിഷ അഫ്ഗാനിസ്​ഥാനിലേക്ക് കട​ന്നെ​ന്നാണ്​ തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ ബിന്ദു പറയുന്നത്​. നിമിഷയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കിയതാണെന്നും കേസ്​ എന്‍.ഐ.എ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ മതപരിവര്‍ത്തനങ്ങളെക്കുറിച്ച്‌ അന്വേഷിക്കണമെന്നും മതം മാറിയവര്‍ രാജ്യം വിട്ടതിനെ കുറിച്ച്‌ എന്‍.ഐ.എ, റിസര്‍ച്​ ആന്‍ഡ് അനാലിസിസ്​ വിങ്​ (റോ), ഐ.ബി എന്നീ ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. കേരളത്തില്‍ നടന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്ക് സമാനതകളുണ്ട്. കേരളം ഐ.എസി​​ന്‍റെയും ജിഹാദി​​ന്‍റെയും താവളമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹാദിയ കേസ്​ സുപ്രീംകോടതി തിങ്കളാഴ്​ച പരിഗണിക്കാനിരിക്കെ, ഈ ഹര്‍ജിയും കോടതി പരിഗണിച്ചേക്കും.

Post A Comment: