ഗുജറാത്തിലെ കൂട്ട ശിശുമരണം അന്വേഷിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചുഅഹമ്മദാബാദ്: ഗുജറാത്തിലെ കൂട്ട ശിശുമരണം അന്വേഷിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ നയിക്കുന്ന സംഘം പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഒറ്റ ദിവസം ഒന്‍പതു നവജാത ശിശുക്കള്‍ മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇവിടെ 18 കുട്ടികളാണു മരിച്ചത്.ശ്വാസംമുട്ടല്‍ അടക്കം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളാണു മരിച്ചത്.

Post A Comment: