രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു.ധാക്ക: രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു. കലാപങ്ങളെ തുടര്‍ന്നു മ്യാന്‍മാറില്‍നിന്നു ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത രോഹിങ്ക്യകള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കുട്ടികളടക്കം നിരവധി പേരെ കാണാതായി. നൂറിലധികം ആളുകള്‍ ബോട്ടില്‍ കയറിയതാണ് അപകടകാരണം. മ്യാന്‍മാറിനെയും ബംഗ്ലാദേശിനെയും വേര്‍ത്തിരിക്കുന്ന നഫ് നദിയിലാണ് അപകടമുണ്ടായത്.

Post A Comment: