വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രു​ക​നു ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ക്കു​റ്റം നി​ല​നി​ല്‍​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍.




കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രു​ക​നു ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ക്കു​റ്റം നി​ല​നി​ല്‍​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. കൊ​ല്ലം ട്രാ​വ​ന്‍​കൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ. ​ബി​ലാ​ല്‍ അ​ഹ​മ്മ​ദ്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ. ​ശ്രീ​കാ​ന്ത് വ​ല​സ​പ്പ​ള്ളി, ഡോ. ​പാ​ട്രി​ക് പോ​ള്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം ബോ​ധി​പ്പി​ച്ച​ത്. കേ​സി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ബോ​ര്‍​ഡി​ന്‍റെ റി​പ്പോ​ര്‍​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ബോ​ധി​പ്പി​ച്ചു. തു​ട​ര്‍​ന്ന് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​ക​ള്‍ സിം​ഗി​ള്‍​ബെ​ഞ്ച് 26നു ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

Post A Comment: