സ്‌കൂട്ടറിലേക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ പുരക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു യുവതി കൂടി മരിച്ചു. കോട്ടയം ഏലക്കാട് തളിപ്പറമ്പില്‍ രാമചന്ദ്രന്റെ മകള്‍ ആതിര (24) ആണ് മരിച്ചത്

ചാലക്കുടി: ഹര്‍ത്താല്‍ ദിവസം  അതിരപ്പിള്ളി റോഡില്‍ വെറ്റിലപ്പാറിയില്‍ സ്‌കൂട്ടറിലേക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ പുരക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു യുവതി കൂടി മരിച്ചു. കോട്ടയം ഏലക്കാട് തളിപ്പറമ്പില്‍ രാമചന്ദ്രന്റെ മകള്‍ ആതിര (24) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ പങ്ങട വിജയാദ്രിയില്‍ ഹരിദാസിന്റെ മകള്‍ രാഖി ഹരിദാസ് (25) സംഭവ ദിവസം മരിച്ചിരുന്നു. വെറ്റിലപ്പാറ പോലീസ് സ്‌റ്റേഷനു സമീപം ട്രൈബല്‍ ഹോസ്റ്റലിനു മുന്‍വശത്തു കാര്‍ നിയന്ത്രണംവിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.

Post A Comment: