കൊല്‍ക്കത്തയിലെ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധകൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ജവഹര്‍ലാല്‍ നെഹ്റു റോഡിലെ ഒരു വാണിജ്യ കെട്ടിടത്തിന്‍റെ 16-ാം നിലയിലാണ് രാവിലെ 10.20-ന് തീപിടിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഗോള മാര്‍ക്കറ്റ് ഓഫീസിലെ സെര്‍വര്‍ റൂമാണ് ഈ നിലയില്‍ സ്ഥിതി ചെയ്യുന്നത്. മുറിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുള്ളതായി അറിവില്ലെന്ന്, എസ്ബിഐയുടെ ചീഫ് ജനറല്‍ മാനേജര്‍ പി. പി. സെന്‍ ഗുപ്ത പറഞ്ഞു. അതിവേഗം തീ കെട്ടിടത്തിന്‍റെ മറ്റു നിലകളിലേക്ക് പടര്‍ന്നു പിടിക്കുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. 19 നിലകളുള്ള കെട്ടിടത്തില്‍, എസ്ബിഐ, എല്‍ഐസി ശാഖകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും ഓഫീസുകള്‍ ഉണ്ട്.

Post A Comment: