പ്രശസ്ത ഗായികയും പത്മവിഭൂഷണ്‍ ജേതാവുമായ ഗിരിജ ദേവി (88) അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ഗായികയും പത്മവിഭൂഷണ്‍ ജേതാവുമായ ഗിരിജ ദേവി (88) അന്തരിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്​ച നഗരത്തിലെ ബി.എം ഹേര്‍ട്ട് റിസര്‍ച്ച്‌ സന്‍റെറിലാണ് അന്ത്യം. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന് നിരവധി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ഗിരിജ ദേവി. 'തുംരിയിലെ രാജ്ഞി' എന്നാണ് സംഗീത ലോകത്ത് അറിയപ്പെടുന്നത്. 1972ല്‍ പത്മശ്രീയും 1989ല്‍ പത്മഭൂഷണും 2016ല്‍ പത്മവിഭൂഷണും നല്‍കി രാഷ്ട്രം ആദരിച്ചു. 1929 മേയ് എട്ടിന് ബനാറസിലാണ് ജനനം. ഗിരിജ ദേവിയുടെ നിനിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

Post A Comment: