ജില്ലയില്‍ മുപ്പത്തിയേഴര ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി.

തൃശൂര്‍: ജില്ലയില്‍ മുപ്പത്തിയേഴര ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂര്‍, ചാവക്കാട്, ചെറുതുരുത്തി എന്നിവിടങ്ങളില്‍ നിന്നാണ് കള്ളനോട്ടും കള്ളനോട്ട് അടിക്കാനുള്ള മെഷിനും മഷിയും പോലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് തൃശൂര്‍ ഈസ്റ്റ്, ചാവക്കാട് പോലീസ് സ്റ്റേഷന്‍ എന്നിവങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം എത്തി പ്രാഥമികാനേഷ്വണം തുടങ്ങിയത്. കേസിന്റെ തുടരന്വേഷണം ലോക്കല്‍ പോലിസില്‍ നിന്ന് ക്രൈം ബ്രാഞ്ച് ഉടന്‍ ഏറ്റെടുക്കും. കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ ഐ ബി യും അന്വേഷണം നടത്തുന്നുണ്ട്. തൃശൂരിലെ വിവിധ കേന്ദ്രങ്ങളില്‍ കള്ളനോട്ട് കണ്ടെത്തിയ സംഭവം കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ജില്ലയില്‍ ഇതിനോടകം നിരവധി കേന്ദ്രങ്ങളില്‍ കള്ളനോട്ട് വിതരണം ചെയ്തതായും വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്നാണ് കള്ളനോട്ടടിക്കാനുള്ള യന്ത്രവും മറ്റും എത്തുന്നതെന്നാണ് സൂചന. തൃശൂരില്‍ ഹോട്ടലില്‍ കള്ളനോട്ട് ഉപേക്ഷിച്ചു പോയ സംഘം ഉടന്‍ പിടിയിലാകുമെന്നും സൂചനയുണ്ട്.


Post A Comment: