കുന്നംകുളത്തിന്റെ വികസനത്തിന്‌ വേഗം കൂട്ടി ഔട്ടര്‍ റിംഗ് റോഡ്‌ പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിക്കുന്നു. സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന് നാട്ടുകാര്‍

കുന്നംകുളം: എതിര്‍പ്പുകള്‍ അവസാനിക്കുന്നു. സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന് നാട്ടുകാര്‍.കുന്നംകുളത്തിന്‍റെ വികസനത്തിന്  വേഗം കൂട്ടി ഔട്ടര്‍ റിംഗ് റോഡ്‌ പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിക്കുന്നു. ഔട്ടര്‍ റിംഗ് റോഡിന്റെ ഭാഗമായ ചൊവ്വന്നൂര്‍ ബസ് സ്റ്റോപ് മുതല്‍ പാറേമ്പാടം വരെയുളള 2.3 കിലോമീറ്റര്‍  റോഡിന്‍റെ വീതി കൂട്ടുന്നതിനായി കുന്നംകുളം നഗരസഭയും, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി ചേര്‍ത്ത പൊതുജനയോഗത്തിലാണ് എതിര്‍പ്പുകള്‍ക്ക് അവസാനമായത്. സ്ഥലം വിട്ടുനല്‍കാന്‍ ആദ്യം ചിലര്‍ വിസമ്മതിച്ചെങ്കിലും കൃത്യമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതോടെ പദ്ധതിയുമായി ബന്ധപെട്ട ആശങ്കകള്‍ക്ക് വിരാമമായി. പദ്ധതി നടത്തിപ്പിന് മന്ത്രി എ.സി.മെയ്തീന്റെ ആസ്ഥി വികസനഫണ്ടില്‍ നിന്നും 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. യോഗം നഗരസഭാ ചെയര്‍പേഴ്സന്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൌണ്‍സിലര്‍ കെ കെ ആനന്ദന്‍ അധ്യക്ഷത വഹിച്ചു.  ഷാജി ആലിക്കല്‍, കവിത സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു

Post A Comment: